വിശുദ്ധ തോമസ് മൂര്‍
The whole parish is divided into 20 prayer groups, named after Saints, to strengthen the faith of the parishners
പുതിയ അള്‍ത്താര
There are 5 priests, 7 brothers and 35 nuns in service of the Church from this parish
ക്രിസ്മസ് രാത്രിയില്‍ പുല്‍ക്കൂട്
This church of St. Thomas More, which is connected with tourist regions, is also a pilgrim centre of miracles and showers of blessings.
അള്‍ത്താര വെഞ്ചിരിപ്പ് ദിവസം - പള്ളി മുറ്റം;
Different parish organizations like Altharabalasakiam, Choir Group, Thirubalasakiam, CML, Yuvadeepthi, St. Vincent De Paul Society, Mathrudeepthi, Franciscan Third Order, Infarm and Family Apostolate etc
വിശുദ്ധ അല്‍ഫോന്‍സാമ്മ
Infant Jesus L P School is the oldest institution in Alakode – Thodupuzha region
ബൈബിള്‍ ദൃശ്യാവിഷ്കാരം
Mar Mathew U P School, which is also under the management of the parish, had bagged the award of best teacher and the State Teacher award
Friday, January 30, 2015
ആലക്കോട് സെന്റ് തോമസ് മൂര്‍ പള്ളിയില്‍ സുവര്‍ണ്ണ ജൂബിലി സമാപനത്തോട് അനുബന്ധിച്ച് പൊന്തിഫിക്കല്‍ കുര്‍ബാന- ബിഷപ്പ് മാര്‍ ജോര്‍ജ്ജ് മഠത്തിക്കണ്ടത്തില്‍
Thursday, January 29, 2015
ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയിൽ സേവനമനുഷ്ടിച്ച വൈദികർ
Monday, January 26, 2015
ആലക്കോട് സെന്റ് തോമസ് മൂര്‍ പള്ളി- സുവര്‍ണ്ണ ജൂബിലി
Saturday, January 24, 2015
Friday, January 23, 2015
ആലക്കോട് സെന്റ് തോമസ് മൂർ പള്ളിയുടെ സുവർണജുബിലി സമാപനവും തീരുനാൾ ആഘോഷവും 2015 ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെ
ജൂബിലി -തിരുനാൾ തിരുക്കർമ്മങ്ങൾ ഇതോടൊപ്പം കൊടുത്തിരിക്കുന്നു
.......................................................................
വൈകുന്നേരം 4. ന് ജൂബിലി വിളംബര റാലിയും വിശുദ്ധന്റെ രൂപ പ്രയാണ സമാപനവും . തുടർന്ന് പാട്ടുകുർബാന , പാച്ചോർ നേർച്ച
ജനുവരി 26 തിങ്കൾ :
27 ചൊവ്വ :
28 ബുധൻ :
സമർപ്പിത സംഗമം : വൈകുന്നേരം അഞ്ചിന് വി. കുർബാന, ഇടവകയിൽ നിന്നുള്ളതും ഇടവകയിൽ സേവനം ചെയ്തവരുമായ വൈദികർ, കന്യാസ്തീകൾ മുൻ കൈക്കാരന്മാർ വേദപാഠ അധ്യാപകർ എന്നിവരുടെ സംഗമം
29 വ്യാഴം :
30 വെള്ളി :
31 ശനി :
2015 ഫെബ്രുവരി ഒന്ന് ഞായർ :
(റവ ഡോ . പോൾ പൂവത്തിങ്കൽ സി എം ഐ ) തിരുനാൾ സന്ദേശം മോണ്‍ . ജയിംസ് മംഗലശേരിൽ . ആറിന് പ്രദക്ഷിണം (മാർത്തോമ്മാ കപ്പേ ളയിലേക്ക് ) തിരിപ്രടക്ഷിണം പള്ളിയിലേക്ക് സമാപന പ്രാർത്ഥന തുടർന്ന് ബാൻഡ് മേളം , നാടകം ( തിരുവനന്തപുരം അക്ഷര കലയുടെ സത്യം പറയുന്ന കള്ളൻ )
Friday, January 16, 2015
വിശുദ്ധ തോമസ് മൂർ
പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ജീവിച്ചിരുന്ന വിശ്വപ്രശസ്തനായ രാജ്യതന്ത്രജ്ഞനും നിയമജ്ഞനുമാണ് സർ തോമസ് മൂർ.(1478-1535). ലോർഡ് ചാൻസലർ പദവി വഹിച്ചിരുന്ന അദ്ദേഹം ഉട്ടോപ്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവെന്ന നിലയിലും അറിയപ്പെടുന്നു. ഹെൻറി എട്ടാമന്റെ സഭാവിരുദ്ധപ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ രക്തസാക്ഷിത്യം വരിച്ച തോമസ് മൂറിനെ ആഗോള കത്തോലിക്കാ സഭ വിശുദ്ധനായി വണങ്ങുന്നു.
ലണ്ടനിൽ 1477 ലാണ് തോമസ് മൂറിന്റെ ജനനം. കാന്റർബറി ആർച്ച്ബിഷപ്പായിരുന്ന കാർഡിനൽ ജോൺ മോർട്ടന്റെ സംരക്ഷണത്തിൽ വിദ്യാഭ്യാസം നടത്തി. 14- ആം വയസിൽ ഓക്സ്ഫോഡിലെ വിദ്യാർത്ഥിയായി. 22- മത്തെ വയസ്സിൽ നിയമ ബിരുദം നീടി. 26- ആം വയസ്സിൽ നിയമസഭാംഗമായി. 27-ആം വയസ്സിൽ 17 കാരിയായ ജയിൻ കോൾട്ട് എന്ന യുവതിയെ വിവാഹം ചെയ്തു. മാഗരറ്റ്, സിലി, എലിസബത്ത്, ജോൺ എന്നിവരാണ് മക്കൾ. 1511 ൽ ജയിനിന്റെ മരണത്തെ തുടർന്ന് ആലിസ് മിൽട്ടൺ എന്ന വിധവയെ വിവാഹം ചെയ്തു. ലണ്ടൻ നഗരത്തിനടുത്തുള്ള ബക്കിൾസ് ബറിയിൽ നിന്നും തേംസ് നദീതീരത്തിലുള്ള ചെൽസിയിൽ താമസമാക്കിയ മൂർ ലണ്ടൻ നഗരത്തിന്റെ ഉപാദ്ധ്യക്ഷൻ, നിയമാദ്ധ്യാപകൻ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വമായിരുന്നു. 37- ആം വയസ്സിൽ രാജതന്ത്രജ്ഞനും ( നയതന്ത്രജ്ഞൻ) സ്ഥാനപതിയുമായ (അംബാസിഡർ) മൂർ 43-ആമത്തെ വയസ്സിൽ ഇംഗ്ലണ്ടിന്റെ ധനകാര്യാലയത്തിൽ ഉപാദ്ധ്യക്ഷൻ, ജനസഭയുടെ സ്പീക്കർ, ഓക്സ്ഫോഡ്, കേംബ്രിഡ്ജ് സർവകലശാലയുടെ രക്ഷാധികാരി എന്നീ ഉന്നത പദവികളിൽ നിയമിതനായി. 1529 ൽ 51-ആം വയസ്സിൽ ഇംഗ്ലണ്ടിലെ സമുന്നത പദവിയായ ലോർഡ് ചാൻസലർ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.
പ്രഗൽഭനായ നിയമ പണ്‌ഡിതനും എഴുത്തുകാരനും ഹ്യൂമനിസ്റ്റും പ്രസംഗകനുമായ മൂറിന് ആംഗല സാഹിത്യത്തിലും ലത്തീനിലും ഗ്രീക്കിലും അവഗാഹമായ അറിവുണ്ടായിരുന്നു. യൂറോപ്പിലെ പ്രഗൽഭരായ പണ്ഡിതരുമായി അടുത്തു പരിചയമുണ്ടായിരുന്ന അദ്ദേഹം ലോകപ്രശസ്തിയാർജ്ജിച്ച ഡച്ചുകാരനായ ഇറാസ്മൂസിന്റെ സുഹ്രത്താണ്. ഹോൾബയിൽ ഏറെനാൾ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. ഷേക്സ്പിയറിനെ ശക്തമായി സ്വാധീനിച്ച റിച്ചാർഡ് മൂന്നാമന്റെ ചരിത്രം ഇംഗ്ലീഷ് ചരിത്ര ഗ്രന്ഥങ്ങളുടെ മുന്നോടിയായി രചിച്ചത് മൂറായിരുന്നു.
16-ആം നൂറ്റാണ്ടിൽ രാഷ്ട്രത്തെക്കുറിച്ച് എഴുതപ്പെട്ട മക്കിയവെല്ലിയുടെ പ്രിൻസ് പോലെ ശ്രദ്ധേയമായ ഗ്രന്ഥമായിരുന്നു തോമസ് മൂറിന്റെ ഉട്ടോപ്പ്യ. സമത്വം, സാഹോദര്യം തുടങ്ങിയ സുവിശേഷമൂല്യങ്ങളിൽ അടിസ്ഥാനമിട്ടതും ജനാധിപത്യക്രമത്തിലുള്ളതുമായ ഒരു ആദർശരാഷ്ട്രത്തെക്കുറിച്ചുള്ള സങ്കൽപ്പമാണ് ഇതിലെ ഇതിവ്രത്തം. നർമ്മബോധമുള്ളവനും നടനും ലഘുനാടകങ്ങളുടെ കർത്താവുമായ തോമസ് മൂറിനാണ് ഇറാസ്മൂസ് തന്റെ പ്രസിദ്ധമായ "മണ്ടത്തരത്തിന് സ്തുതി" എന്ന ഗ്രന്ഥം സമർപ്പിച്ചത്.
മാർപ്പാപ്പയെ ലംഘിച്ചു പ്രവർത്തിക്കുകയും ഇംഗ്ലണ്ടിലെ സഭയുടെ മേധാവിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്ത ഹെൻറി എട്ടാമനെതിരെ ശബ്ദമുയർത്തി. ഇതേ തുടർന്ന് 1535 ജൂലൈ ആറിന് രക്തസാക്ഷിത്വം വഹിച്ചു. മനസ്സാക്ഷിക്കൊത്തവിധം ജീവിക്കുകയും സഭാവിരുദ്ധപ്രവർത്തനങ്ങളെ എതിർത്ത് രക്തസാക്ഷിത്യം വഹിച്ചതിന്റെ പേരിലും 1935 മെയിൽ പീയൂസ് പതിനൊന്നാമൻ മാർപ്പാപ്പ തോമസ് മൂറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.
Blog designed by Ignatious Kalayanthani for St. Thomas More Church,Alakode