പള്ളിയുടെ സ്ലൈഡ് ഷോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആലക്കോട് സെന്റ്‌ തോമസ്‌ മൂർ പള്ളിയുടെ സുവർണജുബിലി സമാപനവും തീരുനാൾ ആഘോഷവും 2015 ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെ .ജൂബിലി -തിരുനാൾ തിരുക്കർമ്മങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
« »

Thursday, April 26, 2012

സീറോ മലബാർ കത്തോലിക്കാ സഭ

റോമൻ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലെ സ്വയാധികാരമുള്ള ഒരു വ്യക്തി സഭയാണ് സീറോ മലബാർ കത്തോലിക്കാ സഭ. കത്തോലിക്കാ സഭയിലെ 22 സുയി ജൂറിസായ പൗരസ്ത്യ സഭകളിൽ ഏറ്റവും വലിയ രണ്ടാമത്തെ വ്യക്തി സഭയാണ് സീറോ മലബാർ കത്തോലിക്കാ സഭ. ക്രി.വ. 52-ൽ ഭാരതത്തിൽ വന്നു [2] എന്ന് വിശ്വസിയ്ക്കപ്പെടുന്ന തോമാശ്ലീഹായിൽ നിന്ന് വിശ്വാസപൈതൃകം സ്വീകരിച്ച മാർത്തോമാ നസ്രാണികളുടെ പിൻ‌തലമുറയിൽ പെടുന്ന ഒന്നാണ് ഈ സഭ.
ചരിത്രം

യേശു ക്രിസ്തുവിന്റെ ശിഷ്യനായ തോമാശ്ലീഹാ സ്ഥാപിച്ചതാണ് കേരളത്തിലെ ക്രൈസ്തവ സഭ എന്ന് കരുതപ്പെടുന്നു. അതിനാൽ, മാർത്തോമാ നസ്രാണികൾ എന്ന് ഈ സഭാ വിശ്വാസികൾ ആദിമ കാലങ്ങളിൽ അറിയപ്പെട്ടു.[3]

പതിമൂന്നാം നൂറ്റാണ്ട് മുതൽ മലബാറിലെ സഭ ബാബിലോണിയയിലെ കൽദായ പാത്രിയാർക്കീസ്മായി തുടർച്ചയായി രമ്യതയിൽ ആയിരുന്നു എന്ന് വേണം അനുമാനിക്കാൻ .മലബാറിലെ ചിങ്ങള (കൊടുങ്ങലൂർ ) പട്ടണത്തിൽ വച്ച് എഴുതിയ രേഖ പ്രകാരം മാർ യാകോബ് എന്നൊരു മെത്രാൻ അന്ന് മലബാറിലെ നസ്രാണികളുടെ മെത്രാൻ ആയിരുന്നു എന്ന് കാണാം.അതെ രേഖയിൽ അന്നത്തെ കൽദായ കാതോലിക്കോസ് പാത്രിയാർക്കീസ് ആയിരുന്നു മാർ യാഹാബല്ല മൂന്നാമനെ ക്കുറിച്ച് എഴുതിയിരിക്കുന്നു.1490ആം ആണ്ടിൽ കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ വീണ്ടും ഒരു മെത്രാന് വേണ്ടി ബാബിലോണിയയിലെ കൽദായ പാത്രിയാർക്കീസിനെ സമീപിച്ചു. സുപ്രസിദ്ധനായ കത്തനാർ യോഹന്നാൻ ഈ സംഗത്തിൽ അംഗം ആയിരുന്നു.ഈ സംഗത്തിന്റെ അപേക്ഷ പ്രകാരം പാത്രിയാർക്കീസ് മാർ യുഹനോൻ ,മാർ തോമ എന്നി മെത്രാന്മാരെ കേരളത്തിലേക്ക് അയച്ചു .അതിനു ശേഷം 1503 ആം ആണ്ടിൽ മാർ യാകോബ് 1553 ഇല മാർ ജോസഫ്‌ സുലാക,1555 മാർ അബ്രഹാം എന്നി മെത്രാന്മാരും കേരളത്തിൽ എത്തി.ഇതിൽ മാർ ജോസഫ്‌ സുലാക ആദ്യത്തെ കൽദായ കത്തോലിക്കാ പാത്രിയാർക്കീസിന്റെ സഹോദരൻ ആയിരുന്നു.1558 ഇൽ റോമിലേക്ക് അയക്കപെട്ട മാർ അബ്രഹാം അവിടെ വച്ച് അങ്കമാലി അതിരൂപതയുടെ മെത്രാൻ ആയി പോപ്‌ പിയുസ് നാലാമൻ മാർപാപ്പയാൽ വാഴിക്കപെടുകയും ചെയ്തു.

പതിനാറാം നൂറ്റാണ്ടു വരെ, ഈ സഭയുടെ ചരിത്രത്തെപറ്റി രണ്ട് അഭിപ്രായങ്ങളുണ്ടായിരുന്നു. ചില സഭാചരിത്രകാരന്മാർ വാദിയ്ക്കുന്നത് പതിനാറാം നൂറ്റാണ്ടിനു മുൻപു തന്നെ ഈ സഭ കത്തോലിക്കാ സഭയുടെ കൂട്ടായ്മയിലായിരുന്നു എന്നാണ്. പക്ഷേ വാസ്തവത്തിൽ, റോമൻ സാമ്രാജ്യത്തിനു വെളിയിലായിരുന്നതിനാൽ ഈ സഭയ്ക്ക് റോമുമായി ശക്തമായ ബന്ധങ്ങൾ ഉണ്ടായിരുന്നില്ല എന്നു വേണം കരുതാൻ; എന്നാൽ, പേർഷ്യൻ സാമ്രാജ്യത്തിലെപൗരസ്ത്യ നെസ്തോറിയൻ സഭയുമായോ ശക്തമായ ബന്ധമുണ്ടായിരുന്നതായി കരുതപ്പെടുന്നു (പക്ഷേ പ്രസ്തുത നെസ്തോറിയൻ ബന്ധത്തെ സഭ തന്നെ നിഷേധിക്കുന്നു).

പല പാശ്ചാത്യ ചരിത്രകാരന്മാരുടെയും അഭിപ്രായത്തിൽ, വിവാദപരമായ 1599-ലെ ഉദയം‌പേരൂർ സൂനഹദോസാണ് സീറോ മലബാർ സഭയെ കത്തോലിക്കാ സഭയുമായി ഐക്യപ്പെടുത്തിയത്.
നാഴികക്കല്ലുകൾ

ശ്രദ്ധിക്കുക കേരളത്തിലെ ഇതര സഭകൾ ഇനി പറയുന്നവയിൽ ചെലവാദങ്ങൾ അംഗീകരിക്കുന്നില്ല

    ക്രി.വ. 52: വി. തോമാശ്ലീഹായുടെ ആഗമനം.
    ക്രി.വ. 72: മൈലാപ്പൂരിൽ വച്ച് വി. തോമാശ്ലീഹായുടെ രക്തസാക്ഷിത്വം.
    250-325: മെത്രാന്മാർ മാർ ഡേവിഡും മാർ യോഹന്നാനും (“ഇന്ത്യയുടെ മെത്രാസനം”).
    340-360: താഴേക്കാട് ശാസനം പ്രകാരം നസ്രാണികൾക്ക് പ്രത്യേക അനുവാദവും ആനുകൂല്യങ്ങളും ലഭിയ്ക്കുന്നു.
    345: കൊടുങ്ങല്ലൂര് ക്ന്യായി തോമായുടെ ആഗമനം.
    ഒൻപതാം നൂറ്റാണ്ടിൽ കൽദായ സുറിയാനി പാത്രിയാർക്കീസായ തിമോത്തിയോസ് ഒന്നാമൻ, മാർ സാപ്പോറിനെയും (കൊല്ലം) മാർ പ്രോത്തിനെയും (കൊടുങ്ങല്ലൂർ) അയയ്ക്കുന്നു.
    മെയ് 20, 1498: വാസ്കോ ഡ ഗാമയുടെ ആഗമനം.
    1504: മാർ യാക്കോബ് മെത്രാൻ (കൊടുങ്ങല്ലൂർ).
    ജൂൺ 6, 1542: വി. ഫ്രാൻസിസ് സേവ്യർ പ്രവർത്തനമാരംഭിയ്ക്കുന്നു.
    1555: മാർ ജോസഫ് മെത്രാൻ അധികാരമേൽക്കുന്നു.
    1564: മാർ അബ്രഹാമിനെ അങ്കമാലിയുടെ മെത്രാപ്പോലീത്തയായി നിയമിയ്ക്കുന്നു(പയസ് നാലാമൻ മാർപാപ്പാ).
    ഫെബ്രുവരി 23,1565: അങ്കമാലി അതിരൂപതയെ മെത്രാസനമായി പ്രഖ്യാപിയ്ക്കുന്നു.
    1597: അവസാന സുറിയാനി മെത്രാനായ മാർ അബ്രഹാം കാലം ചെയ്യുന്നു.
    ജൂൺ 20, 1599: ഉദയം‌പേരൂർ സൂനഹദോസ്.
    ഡിസംബർ 7,1603: അങ്കമാലി സൂനഹദോസ്.
    ഡിസംബർ 3,1609: കൊടുങ്ങല്ലൂർ അതിരൂപത സ്ഥാപിയ്ക്കപ്പെടുന്നു.
    ഡിസംബർ 22,1610: ഗോവയിലെ മെൻസസ് മെത്രാപ്പോലീത്ത മാർത്തോമാ നസ്രാണികളുടെ സഭയ്ക്ക് മലബാറിന്റെ വടക്കുമുതൽ തെക്കുവരെ മാത്രമായി അധികാരപരിധി പരിമിതപ്പെടുത്തുന്നു.
    ജനുവരി 3, 1653: കൂനൻ കുരിശു സത്യം
    ഡിസംബർ, 1647: ആർച്ചുഡീക്കനു പകരമായി, ഗാർസിയ മെത്രാപ്പോലീത്ത വൈദികനായ ജെറോം ഫുർടാഡോയെ വികാരി ജനറാളായി നിയമിയ്ക്കുന്നു.
    1657: മെത്രാൻ സെബാസ്റ്റിയാനി ഒ.സി.ഡി. സ്ഥാനമേൽക്കുന്നു.
    ജനുവരി 31, 1663: വൈദികനായ അലക്സാണ്ടർ പള്ളിവീട്ടിൽ (പറമ്പിൽ) മലബാറിന്റെ ആദ്യ സുറിയാനി വികാരി അപ്പോസ്തോലിക്ക് ആയി നിയമിതനാകുന്നു.
    ജൂൺ 29, 1704: ജോൺ റിബെയ്‌റോ എസ്.ജെ. കൊടുങ്ങല്ലൂർ (പാദ്രൊവാഡോ) മെത്രാപ്പോലീത്തയായി നിയമിതനാകുന്നു.
    ഡിസംബർ 16,1782: മാർ ജോസഫ് കരിയാട്ടി കൊടുങ്ങല്ലൂർ മെത്രാപ്പോലീത്തയായി നിയമിതനാകുന്നു.
    സെപ്റ്റംബർ 10, 1786: കരിയാട്ടി പിതാവ് കാലം ചെയ്യുന്നു. പാറേമ്മാക്കൽ തോമാക്കത്തനാർ, ഒത്തിരി എതിർപ്പുകൾ ഏറ്റുവാങ്ങിക്കൊണ്ട് കൊടുങ്ങല്ലൂർ അതിരൂപതയുടെ ഗുബർണദോർ ആയി സ്ഥാനമേൽക്കുന്നു.
    ഫെബ്രുവരി 1, 1787: അങ്കമാലി പടിയോല.
    ഡിസംബർ 30, 1822: മാർ പൗലോസ് ഒ.പി. കൊടുങ്ങല്ലൂർ മെത്രാപ്പോലീത്ത.
    ഡിസംബർ 20, 1823: മാർ പൗലോസ് കൊല്ലത്തുള്ള ഒള്ളിക്കരിയിൽ വച്ച് കാലം ചെയ്യുന്നു.
    ഡിസംബർ 22, 1823: മാർ പൗലോസ് ചങ്ങനാശ്ശേരിയിലെ അതിരൂപത ദേവാലയത്തിൽ അടക്കം ചെയ്യപ്പെടുന്നു.
    ജൂൺ 8, 1861: വൈദികനായ ചാവറ കുര്യാക്കോസ് ഏലിയാസ് സുറിയാനിക്കാരുടെ വികാരി ജനറാളായി നിയമിതനാകുന്നു.
    1865: മാർത്തോമാ നസ്രാണികളുടെ മേലുള്ള പൗരസ്ത്യ സുറിയാനി പാത്രിയാർക്കീസിന്റെ അധികാരം അസ്തമിയ്ക്കുന്നു.
നേതൃത്വം / ആസ്ഥാനം

മാർ ജോർജ് ആലഞ്ചേരിയാണ് ഈ സഭയുടെ തലവൻ[4]. എറണാകുളത്ത് കാക്കനാടിനടുത്ത് മൗണ്ട് സെൻറ് തോമസിലാണ് സീറോ മലബാർ കത്തോലിക്കാ സഭയുടെ ആസ്ഥാനം. സീറോ മലബാർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ എന്നാണ് ഈ കേന്ദ്രം അറിയപ്പെടുന്നത്.
അതിരൂപതകളും രൂപതകളും

ഇന്ത്യയാകമാനവും അമേരിക്കയിൽ ചിക്കാഗോയിലും സീറോ-മലബാർ സഭ വ്യാപിച്ചു കിടക്കുന്നു. ആകെ 30 രൂപതകളാണ് ഈ സഭയുടെ കീഴിലുള്ളത്. എന്നാൽ അതിൽ 13 എണ്ണം മാത്രമേ മേജർ ആർച്ച് ബിഷപ്പിന്റെ കീഴിൽ വരുന്നുള്ളൂ[5]. നേരിട്ട് മാർപ്പാപ്പായുടെ കീഴിലുള്ള മറ്റു രൂപതകളുടെ മേൽ ശ്രേഷ്ഠ മെത്രാപ്പോലീത്തായ്ക്കുള്ള സ്വാധീനം പരിമിതമാണ്. ഇപ്പോൾ നോർത്ത് അമേരിക്കയിലും സീറോ മലബാർ രൂപതകൾ ഉണ്ട്. ചിക്കാഗോ ആസ്ഥാനമായി ആണ് പ്രവർത്തിക്കുന്നത്. നോർത്ത് അമേരിക്കയിലും-ക്യാനഡയിലും ഉള്ള സീറോ മലബാർ കത്തോലിക്കർ ചിക്കാഗോ അതിരൂപതയുടെ കീഴിൽ വരും[6].
അതിരൂപതകൾ

    എറണാകുളം-അങ്കമാലി അതിരൂപത
    ചങ്ങനാശ്ശേരി അതിരൂപത
    കോട്ടയം അതിരൂപത
    തലശേരി അതിരൂപത
    തൃശൂർ അതിരൂപത

രൂപതകൾ
ആദിലാബാദ് രൂപത

ആന്ധ്രാപ്രദേശിലെ അഡിലാബാദ് ജില്ലയിൽ മാങ്കേറിയലിലാണ് രൂപതാ ആസ്ഥാനം. മാർ ജോസഫ് കുന്നത്താണ് ഇപ്പോൾ രൂപതയുടെ മെത്രാൻ.
ഇടുക്കി രൂപത

ഇടുക്കി ജില്ലയിലെ കരിമ്പനിലാണ് രൂപതാ ആസ്ഥാനം. മാർ മാത്യൂ ആനിക്കുഴിക്കാട്ടിലാണ് ഇപ്പോൾ രൂപതാ മെത്രാൻ. കോതമംഗലം രൂപതയുടെ ഭാഗമായിരുന്ന ഇടുക്കി ജില്ലയിലെ ചില സ്ഥലങ്ങൾ ഉൾപ്പെടുത്തി 2003 മാർച്ച് 2-നാണ് രൂപത ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2002 ഡിസംബർ 19 - ന് തയ്യാറാക്കിയ രൂപകല്പനാ ഉത്തരവിന് 2003 ജനുവരി 15 -ന് അനുമതി നൽകി. സീറോ മലബാർ സഭയിലെ അവസാനം രൂപം കൊണ്ട രൂപതയും ഇടുക്കിയാണ്.
ഇരിങ്ങാലക്കുട രൂപത

തൃശൂർ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ് രൂപതാ ആസ്ഥാനം. മാർ പോളി കണ്ണൂക്കാടനാണ് രൂപതാ മെത്രാൻ. 1978 ജൂൺ 22 നാണ് രൂപത സ്ഥാപിതമായത്.
ഉജ്ജയിൻ രൂപത

മദ്ധ്യപ്രദേശിലെ ഉജ്ജയിനിലാണ് രൂപതാ ആസ്ഥാനം. പാലാ വിളക്കുമാടം സ്വദേശി മാർ സെബാസ്റ്റ്യൻ വടക്കേലാണ് ഇപ്പോൾ രൂപതാ മെതാൻ.
കല്ല്യാൺ രൂപത

മുംബൈയിലെ പോവൈലാണ് രൂപതാ ആസ്ഥാനം. ആ പ്രദേശത്തുള്ള വിവിധ ലത്തീൻ രൂപതകളുമായി ഇടകലർന്നാണ് രൂപതയുടെ പ്രവർത്തനം.
കാഞ്ഞിരപ്പള്ളി രൂപത

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയിലാണ് രൂപതാ ആസ്ഥാനം. മാർ മാത്യൂ അറയ്ക്കലാണ് ഇപ്പോൾ രൂപതയുടെ മെത്രാൻ. 1977 - ൽ ചങ്ങനാശ്ശേരി അതിരൂപതയിൽ നിന്നും അണക്കര, കട്ടപ്പന, മുണ്ടക്കയം, എരുമേലി, ഉപ്പുതറ എന്നീ ഫൊറോനാകൾ വേർപെടുത്തിയാണ് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിതമായത്. പോൾ ആറാമൻ മാർപ്പാപ്പയാണ് രൂപതാ രൂപീകരണത്തിന് അനുമതി നൽകിയത്.
കോതമംഗലം രൂപത

എറണാകുളം ജില്ലയിലെ കോതമംഗലത്താണ് രൂപതാ ആസ്ഥാനം. മാർ ജോർജ് പുന്നക്കോട്ടിലാണ് ഇപ്പോൾ രൂപതയുടെ മെത്രാൻ.
ഗോരഖ്‌പൂർ രൂപത

ഉത്തർപ്രദേശിൽ ഗോരഖ്‌പൂരിലാണ് രൂപതാ ആസ്ഥാനം. 1984 ജൂൺ 19 - നാണ് ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുടെ അനുമതിപ്രകാരം രൂപത സ്ഥാപിതമായത്.
ചണ്ഡ രൂപത

മഹാരാഷ്ട്രയിൽ ചന്ദ്രാപ്പൂർ ജില്ലയിലെ ബല്ലാപ്പൂരിലാണ് രൂപതാ ആസ്ഥാനം. മാർ വിജയ് ആനന്ദ് നെടുംപുറം (സി.എം.ഐ.) യാണ് ഇപ്പോൾ രൂപതാ അധിപൻ.
ചിക്കാഗോ സെന്റ് തോമസ് രൂപത

അമേരിക്കയിൽ ചിക്കാഗോയിൽ എംഹഴ്സ്റ്റിലാണ് രൂപതാ ആസ്ഥാനം. മാർ ജേക്കബ് അങ്ങാടിയത്താണ് രൂപതയുടെ മെത്രാൻ. സഭയുടെ കീഴിലായി 2001 ജൂലൈ 1 നാണ് ഈ രൂപത സ്ഥാപിക്കപ്പെടുന്നത്. 2001 മാർച്ച് 13 - നാണ് മാർ ജേക്കബ് അങ്ങാടിയത്തിനെ രൂപതയുടെ അധിപനായി ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ സ്ഥാനമേൽപ്പിച്ചത്. .
ജഗ്‌ദൽപൂർ രൂപത

മദ്ധ്യപ്രദേശിലെ ജഗ്‌ദൽപൂറിൽ ലാൽ-ബാഗിലാണ് രൂപതാ ആസ്ഥാനം.
തക്കല രൂപത

തമിഴ്നാട്ടിൽ കന്യാകുമാരി ജില്ലയിലെ തക്കലയാണ് രൂപതാ ആസ്ഥാനം.
താമരശ്ശേരി രൂപത

കോഴിക്കോട് ജില്ലയിലെ താമരശേരിയിലാണ് രൂപതാ ആസ്ഥാനം.
പാലാ രൂപത

രൂപതയുടെ കീഴിലായി 13 ഫൊറോനകളും 168 ഇടവകകളും സ്ഥിതി ചെയ്യുന്നു. മാർ ജോസഫ് കല്ലറങ്ങാട്ടാണ് ഇപ്പോൾ രൂപതയുടെ അധിപൻ. കൂടാതെ രൂപതയുടെ കീഴിലായി ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങളും മതപഠനകേന്ദ്രങ്ങളും പ്രവർത്തിക്കുന്നു.
പാലക്കാട് രൂപത

പാലക്കാട് ജില്ലയിലെ നൂറാനിയിലാണ് രൂപതാ ആസ്ഥാനം.
ഫാരിദാബാദ് രൂപത

സഭയിൽ അവസാനം രൂപം കൊണ്ടതാണ് ഫാരിദാബാദ് രൂപത. 2012 മാർച്ച് 6-നാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. ഡൽഹിയിലും പരിസരപ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് രൂപത നിലവിൽ വന്നത്[7]. കുര്യാക്കോസ് ഭരണികുളങ്ങരയാണ് ആദ്യ മെത്രാൻ. ഹരിയാനയിലെ ഫരീദാബാദിലാണ് പുതിയ രൂപതയുടെ കേന്ദ്രം. ഫരീദാബാദിലെ ക്രിസ്തുരാജാ ദേവാലയമാണ് രൂപതയുടെ കത്തീഡ്രൽ. ഡൽഹി, ഹരിയാന, പഞ്ചാബ്, ഹിമാചൽപ്രദേശ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങളും ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗർ, ഗാസിയാബാദ് എന്നീ ജില്ലകളും ഈ രൂപതയിൽ ഉൾപ്പെടുന്നു. ഇവിടെ ആകെയുള്ള ഇരുപത്തിമൂന്ന് ഇടവകകളിലായി 44 വൈദികരും ഇരുനൂറിലധികം സന്യസ്തരും അജപാലനദൗത്യം നിർവഹിക്കുന്നു.
ബിജ്‌നോർ രൂപത

ഉത്തരാഖണ്ഡിലെ പൗരി-ഘാർവൈ ജില്ലയിലെ കോട്ട്‌വാറിലാണ് രൂപതാ ആസ്ഥാനം.
ബെൽത്തങ്ങാടി രൂപത

കർണ്ണാടകയിലെ ബെൽത്തങ്ങാടിയിലാണ് രൂപതാ ആസ്ഥാനം.
ഭദ്രാവതി രൂപത

കർണ്ണാടകയിലെ ഷിമോഗയിൽ സാഗർ റോഡിലാണ് രൂപതാ ആസ്ഥാനം.
മാണ്ഡ്യ രൂപത

കർണ്ണാടകയിൽ നൂറാനിയിലാണ് രൂപതാ ആസ്ഥാനം.
മാനന്തവാടി രൂപത

വയനാട് ജില്ലയിലെ മാനന്തവാടിയിലാണ് രൂപതാ ആസ്ഥാനം.
രാജ്‌കോട് രൂപത

ഗുജറാത്തിലെ രാജ്‌കോട്ടിലാണ് രൂപതാ ആസ്ഥാനം.
രാമനാഥപുരം രൂപത

തമിഴ്നാട്ടിലെ ട്രിച്ചി റോഡിൽ രാമനാഥപുരത്താണ് രൂപതാ ആസ്ഥാനം. മാർ പോൾ ആലപ്പാട്ടാണ് രൂപതാ മെത്രാൻ.
സാഗർ രൂപത

മദ്ധ്യപ്രദേശിലെ സാഗർ കന്റോൺമെന്റിലാണ് രൂപതാ ആസ്ഥാനം.
സാറ്റ്ന രൂപത

മദ്ധ്യപ്രദേശിലെ സാറ്റ്നായിലാണ് രൂപതാ ആസ്ഥാനം.
സീറോമലബാർ സഭയുടെ ആരാധാനാവത്സരമനുസരിച്ചുള്ള തിരുനാളുകൾ

ദൈവത്തിന്റെ രക്ഷാചരിത്രത്തിലെ ദിവ്യരഹസ്യങ്ങളെ കേന്ദ്രീകരിച്ചാണൂ ആരാധനാവത്സരത്തിനു രൂപം കൊടുത്തിരിക്കുന്നത്.[8] ഈശോയുടെ ജനനം (മംഗലവാർത്ത), മാമ്മോദീസാ (ദനഹാ), പീഡാനുഭവവും മരണവും (നോമ്പ്), ഉയിർപ്പ്-സ്വർഗ്ഗാരോഹണം (ഉയിർപ്പ്), പന്തക്കുസ്താ-പരിശുദ്ധാത്മാവിന്റെ പ്രവർത്തനം (ശ്ലീഹാ), സഭയുടെ വളർച്ച (കൈത്ത), സ്ലീവായുടെ പുകഴ്ച (ഏലിയാ-സ്ലീവാ), മിശിഹായുടെ പുനരാഗമനം - അന്ത്യവിധി (മൂശ), സ്വർഗ്ഗീയജീവിതം (പള്ളിക്കൂദാശ) എന്നിങ്ങനെ ഒൻപത് കാലങ്ങളാണു ഒരു ആരാധനാവത്സരത്തിലുള്ളത്.[9]
പൊതുവായ ഓർമ്മദിവസങ്ങൾ

    ഞായറാഴ്ചകൾ - ഈശോയുടെ ഉത്ഥാനം
    ബുധനാഴ്ചകൾ - പരിശുദ്ധ കന്യകാ മറിയം
    വെള്ളിയാഴ്ചകൾ - രക്തസാക്ഷികൾ

കാലത്തിനനുസരിച്ച് മാറി വരുന്ന തിരുന്നാളുകൾ

I മംഗളവാർത്തക്കാലം

    അവസാനവെള്ളി മാതാവിനെ അനുമോദിക്കുന്ന തിരുനാൾ (ദൈവപുത്രനു ജന്മം നൽകിയ മറിയം)

II ദനഹാക്കാലം

    ഒന്നാം വെള്ളി - യോഹന്നാൻ മാംദാന
    രണ്ടാം വെള്ളി - പത്രോസ് പൗലോസ് ശ്ലീഹന്മാർ
    മൂന്നാം വെള്ളി - സുവിശേഷകന്മാർ
    നാലാം വെള്ളി - എസ്തപ്പാനോസ് സഹദാ
    അഞ്ചാം വെള്ളി - ഗ്രീക്ക് സഭാപിതാക്കന്മാർ
    ആറാം വെള്ളി - സുറിയാനി സഭാപിതാക്കന്മാർ
    ഏഴാം വെള്ളി - ദൈവാലയ മധ്യസ്ഥൻ
    എട്ടാം വെള്ളി - സകല മരിച്ചവരുടെയും ഓർമ്മ (ദനഹാക്കാലത്തിലെ അവസാന വെള്ളിയാഴ്ച ഈ തിരുന്നാൾ ആചരിക്കണം)

വലിയ നോമ്പ് തുടങ്ങുന്നതിനു മുമ്പുള്ള മൂന്നാം ആഴ്ചയിൽ തിങ്കൾ, ചൊവ്വാ, ബുധൻ ദിവസങ്ങളിൽ മൂന്നു നോമ്പ് ആചരിക്കുന്നു.

III നോമ്പുകാലം

    ഒന്നാം ഞായർ - പേത്ത്രത്താ
    ഒന്നാം തിങ്കൾ - അമ്പതു നോമ്പാരംഭം
    ഏഴാം ഞായർ - ഓശാന ഞായർ
    ഏഴാം വ്യാഴം - പെസഹാ വ്യാഴം
    ഏഴാം വെള്ളി - പീഡാനുഭവ വെള്ളി
    ഏഴാം ശനി - വലിയ ശനി

IV ഉയിർപ്പുകാലം

    ഒന്നാം ഞായർ - ഉയിർപ്പുതിരുന്നാൾ
    ഒന്നാം വെള്ളി - സകല വിശുദ്ധർ
    രണ്ടാം ഞായർ - മാർ തോമ്മാശ്ലീഹായുടെ വിശ്വാസപ്രഖ്യാപനം
    അഞ്ചാം ഞായർ - മാർ അദ്ദായി
    ആറാം വ്യാഴം - മിശിഹായുടെ സ്വർഗ്ഗാരോഹണം

V ശ്ലീഹാക്കാലം

    ഒന്നാം ഞായർ - പന്തക്കുസ്താ
    ഒന്നാം വെള്ളി - സ്വർണ്ണവെള്ളി (അപ്പ 3:6)
    രണ്ടാം വ്യാഴം - പരിശുദ്ധകുർബാനയുടെ തിരുനാൾ
    മൂന്നാം വെള്ളി - ഈശോയുടെ തിരുഹ്രുദയം
    ഏഴാം വെള്ളി - ഈശോയുടെ 70 ശിഷ്യന്മാർ

VI കൈത്താക്കാലം

    ഒന്നാം ഞായർ - ഈശോയുടെ12 ശ്ലീഹന്മാർ
    ഒന്നാം വെള്ളി - നിസിബസിലെ വി. യാക്കോബ്
    അഞ്ചാം വെള്ളി - വിശുദ്ധ ശ്മോനിയും ഏഴു പുത്രന്മാരും
    ആറാം വെള്ളി - വിശുദ്ധ ശെമയോൻ ബർസബായും കൂട്ടരും
    ഏഴാം വെള്ളി - രക്തസാക്ഷിയായ വിശുദ്ധ ക്വർദാഗ്

IX പള്ളിക്കൂദാശക്കാലം

    ഒന്നാം ഞായർ - സഭാസമർപ്പണത്തിരുന്നാൾ

മാറ്റമില്ലാത്ത (തിയതിയനുസരിച്ചുള്ള) തിരുന്നാളുകൾ

ജനുവരി

    03 - വാഴ്ത്തപ്പെട്ട ചാവറ കുരിയാക്കോസ് ഏലിയാസച്ചൻ
    06 - ദനഹാത്തിരുന്നാൾ
    25 - പൗലോസ് ശ്ലീഹായുടെ മാനസാന്തരം
    26 - വിശുദ്ധ പൊലിക്കാർപ്പ്

ഫെബ്രുവരി

    01 - അന്തോക്യായിലെ വി. ഇഗ്നേഷ്യസ്
    24 - മത്തിയാസ് ശ്ലീഹാ

മാർച്ച്

    09 - സെബസ്ത്യായിലെ 40 രക്തസാക്ഷികൾ
    18 - ജറുസലത്തെ വി. സിറിൾ
    19 - വി. യൗസേഫ് പിതാവ്
    25 - മംഗളവാർത്ത

ഏപ്രിൽ

    24 - ഗീവർഗീസ് സഹദാ
    25 - മർക്കോസ് സുവിശേഷകൻ

മെയ്

    01 - തൊഴിലാളികളുടെ മധ്യസ്ഥനായ വി. യൗസേഫ് പിതാവ്
    11 - പീലിപ്പോസ്, യാക്കോബ് ശ്ലീഹന്മാർ
    16 - വി. സൈമൺ സ്റ്റോക്ക്
    14 - കതിരുകളുടെ നാഥയായ കന്യാമറിയം

ജൂൺ

    08 - വാഴ്ത്തപ്പെട്ട മറിയം ത്രേസ്യാമ്മ
    09 - മാർ അപ്രേം മല്പാൻ
    17 - വി. ഗർവ്വാസീസും വി. പ്രോത്താസീസും
    28 - വി. ഇരണേവൂസ്

ജൂലൈ

    03 - ദുക്റാന
    15 - വി. കുര്യാക്കോസും ജൂലിറ്റായും
    25 - യാക്കോബ് ശ്ലീഹാ
    26 - യോവാക്കിമും അന്നായും
    28 - വി. അല്ഫോൻസാമ്മ

ആഗസ്റ്റ്

    06 - ഈശോയുടെ രൂപാന്തരീകരണം
    15 - മാതാവിന്റെ സ്വർഗ്ഗാരോഹണം
    24 - ബർത്തുൽമൈ ശ്ലീഹാ
    29 - വാഴ്ത്തപ്പെട്ട എവുപ്രാസ്യാമ്മ

സെപ്റ്റമ്പർ

    01 - എട്ടുനോമ്പാരംഭം
    08 - മറിയത്തിന്റെ പിറവിത്തിരുന്നാൾ
    14 - വി. സ്ലീവാ കണ്ടെത്തൽ
    21 - മത്തായി ശ്ലീഹാ

ഒക്ടോബർ

    16.- വാഴ്ത്തപ്പെട്ട തേവർപറമ്പിൽ കുഞ്ഞച്ചൻ
    18 - ലൂക്കാ സുവിശേഷകൻ
    28 - ശെമയോൻ, യൂദാ ശ്ലീഹന്മാർ

നവംബർ

    21 - മാർ തോമ്മാശ്ലീഹായുടെ ഭാരതപ്രവേശം
    27 - വേദസാക്ഷിയായ വി. യാക്കോബ്
    28 - അന്ത്രയോസ് ശ്ലീഹാ

ഡിസംബർ

    01 - ഇരുപത്തഞ്ചു നോമ്പാരംഭം
    04 - വി. ജോൺ ദമഷീൻ
    05 - വി. സാബാ
    08 - മറിയത്തിന്റെ അമലോത്ഭവം
    18 - മാർ തോമ്മാ സ്ളീവായുടെ തിരുന്നാൾ
    25 - ഈശോമിശിഹായുടെ പിറവി
    27 - യോഹന്നാൻ ശ്ലീഹാ
    28.- കുഞ്ഞിപ്പൈതങ്ങൾ

0 comments:

Post a Comment

Blog designed by Ignatious Kalayanthani for St. Thomas More Church,Alakode

This blog was designed by IGNATIUS KALAYANTHANI ഇഗ്നേഷ്യസ് കലയന്താനി

Share

Twitter Delicious Facebook Digg Stumbleupon Favorites