പള്ളിയുടെ സ്ലൈഡ് ഷോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആലക്കോട് സെന്റ്‌ തോമസ്‌ മൂർ പള്ളിയുടെ സുവർണജുബിലി സമാപനവും തീരുനാൾ ആഘോഷവും 2015 ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെ .ജൂബിലി -തിരുനാൾ തിരുക്കർമ്മങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
« »

പുതിയ അള്‍ത്താര

St. Thomas More Church, Alakode ( Meenmutty) is a Roman Catholic Church

കര്‍ത്താവിന്റെ ക്രൂശിത രൂപം

It is under the diocess of Kothamangalam,Kerala

വിശുദ്ധ യൌസേപ്പ് പിതാവിന്റെ തിരുസ്വരൂപം

situated in a beautiful place - Alakode (Meenmutty)

പുതിയ അള്‍ത്താര

6 kilometers away from Thodupuzha town

പുതിയ സക്രാരി

And close to Thodupuzha – Poomala main road

ബലി പീഠം

This is the only church in Kothamangalam Diocese in the patronage of St. Thomas More

2011 വര്‍ഷത്തിലെ പുല്‍ക്കൂട്‌

St. Thomas More is the patron Saint of the youth and the politicians

ക്രിസ്മസ് രാത്രിയില്‍

There are 2422 members from 437 families in Alakode parish

വിശുദ്ധ തോമസ്‌ മൂര്‍

The whole parish is divided into 20 prayer groups, named after Saints, to strengthen the faith of the parishners

പരിശുദ്ധ കന്യാമാതാവ്

90 % of the people are farmers in the parish.

പുതിയ അള്‍ത്താര

There are 5 priests, 7 brothers and 35 nuns in service of the Church from this parish

പുതിയ സക്രാരി

This church of St. Thomas More is one of the finest altars in Kothamangalam Diocese

ക്രിസ്മസ് രാത്രിയില്‍ പുല്‍ക്കൂട്‌

This church of St. Thomas More, which is connected with tourist regions, is also a pilgrim centre of miracles and showers of blessings.

അള്‍ത്താര വെഞ്ചിരിപ്പ് ദിവസം - പള്ളി മുറ്റം;

Different parish organizations like Altharabalasakiam, Choir Group, Thirubalasakiam, CML, Yuvadeepthi, St. Vincent De Paul Society, Mathrudeepthi, Franciscan Third Order, Infarm and Family Apostolate etc

ഗ്രോട്ടോ

A branch of Sacred Heart Congregation is here for the spiritual growth of Alakode

പഴയ അള്‍ത്താര

This parish has bagged many educational awards in Sunday school level.

വിശുദ്ധ അല്‍ഫോന്‍സാമ്മ

Infant Jesus L P School is the oldest institution in Alakode – Thodupuzha region

ബൈബിള്‍ ദൃശ്യാവിഷ്കാരം

Mar Mathew U P School, which is also under the management of the parish, had bagged the award of best teacher and the State Teacher award

Friday, January 30, 2015

ആലക്കോട്‌ സെന്റ്‌ തോമസ്‌ മൂര്‍ പള്ളിയില്‍ സുവര്‍ണ്ണ ജൂബിലി സമാപനത്തോട്‌ അനുബന്ധിച്ച്‌ പൊന്തിഫിക്കല്‍ കുര്‍ബാന- ബിഷപ്പ്‌ മാര്‍ ജോര്‍ജ്ജ്‌ മഠത്തിക്കണ്ടത്തില്‍

ആലക്കോട്‌ സെന്റ്‌ തോമസ്‌ മൂര്‍ പള്ളിയില്‍ സുവര്‍ണ്ണ ജൂബിലി സമാപനത്തോട്‌ അനുബന്ധിച്ച്‌ കോതമംഗലം ബിഷപ്പ്‌ മാര്‍ ജോര്‍ജ്ജ്‌ മഠത്തിക്കണ്ടത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ചു. ഇടവകയില്‍ നിന്നുള്ള വൈദികരും മുന്‍ വികാരിമാരും സഹകാര്‍മ്മികരായിരുന്നു.

Thursday, January 29, 2015

ആലക്കോട് സെന്റ്‌ തോമസ്‌ മൂർ പള്ളിയിൽ സേവനമനുഷ്ടിച്ച വൈദികർ


ആലക്കോട്  സെന്റ്‌ തോമസ്‌ മൂർ  പള്ളിയിൽ  സേവനമനുഷ്ടിച്ച വൈദികർ 
ഫാ . സെബാസ്റ്റ്യൻ  ആരോലിച്ചാലിൽ  (2012 മുതൽ )

ഫാ . ജോസ്  പുൽപ്പറമ്പിൽ  (2008-2012)

ഫാ . സെബാസ്റ്റ്യൻ കല്ലുങ്കൽ (2007)

ഫാ .അബ്രഹാം പുളിക്കൽ (2004-2007) 


 ഫാ . മാത്യു കരോട്ട് കൊച്ചറക്കൽ( 1999-2004)

 ഫാ . മാത്യു പോത്തനാമൂഴി(1996-99)

 ഫാ .. ജോണ്‍ കൊടിയമ്മനാൽ(!991-96)

ഫാ . മാത്യു  വടക്കേക്കര(!988-91 )

ഫാ . സിറിയക് മണിയാട്ട് (!981-88)

ഫാ . ജയിംസ്  വടക്കേൽ(1978-81)

ഫാ . മാത്യു തെക്കേക്കര(1976-77)

ഫാ . ജോണ്‍ കല്ലറക്കൽ(1970-75 )

ഫാ ജോർജ്  നെടുങ്ങാട്ട് ( 1964-68 )



Monday, January 26, 2015

ആലക്കോട്‌ സെന്റ്‌ തോമസ്‌ മൂര്‍ പള്ളി- സുവര്‍ണ്ണ ജൂബിലി

ആലക്കോട്‌ സെന്റ്‌ തോമസ്‌ മൂര്‍ പള്ളിയില്‍ സുവര്‍ണ്ണ ജൂബിലി സമാപനവും തിരുനാള്‍ ആഘോഷവും 25 മുതല്‍ ഫെബ്രുവരി 1 വരെ നടക്കുമെന്ന്‌ വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 29 ന്‌ നടക്കുന്ന സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം മാര്‍.ജോര്‍ജ്ജ്‌ പുന്നക്കോട്ടില്‍ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. കോതമംഗലം രൂപതാ അധ്യക്ഷന്‍ മാര്‍. ജോര്‍ജ്ജ്‌ മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിക്കും. മന്ത്രി പി ജെ ജോസഫ്‌ ജൂബിലി സന്ദേശം നല്‍കും. ഡോ. റൂബിള്‍ രാജ്‌ മുഖ്യപ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ കാര്‍ഷിക സെമിനാര്‍, കര്‍ഷകശ്രീ അവാര്‍ഡ്‌, മികച്ച കര്‍ഷകരെ ആദരിക്കല്‍, വിവാഹ ജൂബിലി സംഗമം, ഏറ്റവും കൂടുതല്‍ മക്കളുള്ള കുടുംബത്തെ ആദരിക്കല്‍ തുടങ്ങിയവ നടക്കും. സിറിയക്‌ കൂട്ടുങ്കല്‍, ബേബി തോമസ്‌ പകലോമറ്റം, ഷിബു തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Saturday, January 24, 2015

Friday, January 23, 2015

ആലക്കോട് സെന്റ്‌ തോമസ്‌ മൂർ പള്ളിയുടെ സുവർണജുബിലി സമാപനവും തീരുനാൾ ആഘോഷവും 2015 ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെ



ആലക്കോട്  സെന്റ്‌ തോമസ്‌ മൂർ പള്ളിയുടെ സുവർണജുബിലി സമാപനവും  തീരുനാൾ ആഘോഷവും 2015 ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെ .
ജൂബിലി -തിരുനാൾ തിരുക്കർമ്മങ്ങൾ  ഇതോടൊപ്പം കൊടുത്തിരിക്കുന്നു 
.......................................................................
2015 ജനുവരി 25 ഞായർ
വൈകുന്നേരം 4. ന്  ജൂബിലി വിളംബര റാലിയും വിശുദ്ധന്റെ  രൂപ പ്രയാണ സമാപനവും . തുടർന്ന് പാട്ടുകുർബാന , പാച്ചോർ നേർച്ച
 ജനുവരി 26  തിങ്കൾ
രാവിലെ ആറിന്  വി. കുർബാന  വൈകുന്നേരം 3 ന്   കാർഷിക സെമിനാർ , കർഷക ശ്രീ അവാർഡ് , മികച്ച കർഷകരെ ആദരിക്കൽ ( യു പി സ്കൂൾ ഹാളിൽ  )
27  ചൊവ്വ : 
 3.30 ന്   വി. കുർബാന , തുടർന്ന് വിവാഹ ജൂബിലി സംഗമം  ( 25 -30 , 40 ന് മുകളിൽ വർഷങ്ങൾ പൂർത്തിയാക്കിയവർ) ,ഏറ്റവും കൂടുതൽ മക്കളുള്ള കുടുംബത്തെ ആദരിക്കൽ
 28  ബുധൻ :
 സമർപ്പിത സംഗമം : വൈകുന്നേരം അഞ്ചിന്  വി. കുർബാന, ഇടവകയിൽ നിന്നുള്ളതും ഇടവകയിൽ സേവനം ചെയ്തവരുമായ   വൈദികർ, കന്യാസ്തീകൾ  മുൻ കൈക്കാരന്മാർ വേദപാഠ അധ്യാപകർ എന്നിവരുടെ സംഗമം
 29   വ്യാഴം :
 വൈകുന്നേരം മൂന്നിന്  പൊന്തിഫിക്കൽ കുർബാന ( മാർ ജോർജ്  മഠത്തികണ്ടത്തിൽ ), തുടർന്ന് സ്നേഹവിരുന്ന്   5.30 ന്  ജൂബിലി സമാപന സമ്മേളനം ,   മാർ ജോർജ്  മഠത്തികണ്ടത്തിൽ, മാർ  പുന്നക്കോട്ടിൽ , മന്ത്രി  പി ജെ ജോസഫ് , ഡോ . റൂബിൾ രാജ് തുടങ്ങിയവർ മുഖ്യാതിഥികൾ . തുടന്ന് കലാപരിപാടികൾ
30   വെള്ളി : 
രാവിലെ 6.30 ന്  വി. കുർബാന, രണ്ടിന് ദിവ്യകാരുണ്യ ആരാധന , ദിവ്യകാരുണ്യ പ്രദക്ഷിണം നാലരക്ക്   തിരുനാൾ കൊടിയേറ്റ്  , പാട്ടുകുർബാന ( മോണ്‍ . ഫ്രാൻസിസ്  ആലപ്പാട്ട് , )  തുടർന്ന്  കുടുംബ കൂട്ടായ്മകളുടെ വാർഷികം  ,വിവിധ കലാപരിപാടികൾ ,സമ്മാന ദാനം
 31  ശനി :
:രാവിലെ 7  ന്  പൊന്തിഫിക്കൽ കുർബാന (മാർ മാത്യു വാണി യകിഴക്കേൽ ) 50 കുട്ടികളുടെ ആദ്യ കുർബാന സ്വീകരണവും തൈലാഭിഷേകവും  10 ന്  വാർഡ്‌  അടിസ്ഥാനത്തിൽ ഭവനങ്ങളിലേക്ക്  അമ്പ്‌  എഴുന്നള്ളിക്കൽ , 3..30  ന്  അമ്പ്‌  പ്രദക്ഷിണം പള്ളിയിൽ എത്തുന്നു  ,നാലിന് നൊവേന , ലദീഞ്ഞ്,  നാലരക്ക്  പൊന്തിഫിക്കൽ കുർബാന ( മാർ ജേക്കബ് മുരിക്കൻ ) ആറിന്  പ്രദക്ഷിണം (ആലക്കൊട്ടെക്ക്  )  തിരിപ്രടക്ഷിണം പള്ളിയിലേക്ക് , സമാപന പ്രാർത്ഥന തുടർന്ന്  ചെണ്ടമേളം , ആകാശ വിസ്മയം
2015 ഫെബ്രുവരി ഒന്ന് ഞായർ :
 രാവിലെ ഏഴിന്  വി .കുർബാന, നൊവേന,  എട്ടിന്   വാർഡ്‌  അടിസ്ഥാനത്തിൽ ഭവനങ്ങളിലേക്ക്  അമ്പ്‌  എഴുന്നള്ളിക്കൽ , 3..30  ന്  അമ്പ്‌  പ്രദക്ഷിണം പള്ളിയിൽ എത്തുന്നു. 3. 45 ന്  നൊവേന , ലദീഞ്ഞ് നാലരക്ക്  പാട്ടുകുർബാന
 (റവ  ഡോ . പോൾ  പൂവത്തിങ്കൽ സി എം ഐ ) തിരുനാൾ സന്ദേശം  മോണ്‍ . ജയിംസ്  മംഗലശേരിൽ . ആറിന് പ്രദക്ഷിണം (മാർത്തോമ്മാ കപ്പേ ളയിലേക്ക് ) തിരിപ്രടക്ഷിണം പള്ളിയിലേക്ക് സമാപന പ്രാർത്ഥന തുടർന്ന് ബാൻഡ്  മേളം , നാടകം ( തിരുവനന്തപുരം അക്ഷര കലയുടെ സത്യം പറയുന്ന കള്ളൻ )












Friday, January 16, 2015

വിശുദ്ധ തോമസ് മൂർ



പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ‍ജീവിച്ചിരുന്ന വിശ്വപ്രശ‌സ്തനായ രാജ്യതന്ത്രജ്ഞനും നിയമജ്ഞനുമാണ്‌ സർ തോമസ് മൂർ.(1478-1535). ലോർഡ് ചാൻസലർ പദവി വഹിച്ചിരുന്ന അദ്ദേഹം ഉട്ടോപ്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവെന്ന നിലയിലും അറിയപ്പെടുന്നു. ഹെൻറി എട്ടാമന്റെ സഭാവിരുദ്ധപ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ രക്തസാക്ഷിത്യം വരിച്ച തോമസ് മൂറിനെ ആഗോള കത്തോലിക്കാ സഭ വിശുദ്ധനായി വണങ്ങുന്നു.

ലണ്ടനിൽ 1477 ലാണ്‌ തോമസ് മൂറിന്റെ ജനനം. കാന്റർബറി ആർച്ച്ബിഷപ്പായിരുന്ന കാർഡിനൽ ജോൺ മോർട്ടന്റെ സംരക്ഷണത്തിൽ വിദ്യാഭ്യാസം നടത്തി. 14- ആം വയസിൽ ഓക്സ്ഫോഡിലെ വിദ്യാർത്ഥിയായി. 22- മത്തെ വയസ്സിൽ നിയമ ബിരുദം നീടി. 26- ആം വയസ്സിൽ നിയമസഭാംഗമായി. 27-ആം വയസ്സിൽ 17 കാരിയായ ജയിൻ കോൾട്ട് എന്ന യുവതിയെ വിവാഹം ചെയ്തു. മാഗരറ്റ്, സിലി, എലിസബത്ത്, ജോൺ എന്നിവരാണ്‌ മക്കൾ. 1511 ൽ ജയിനിന്റെ മരണത്തെ തുടർന്ന് ആലിസ് മിൽട്ടൺ എന്ന വിധവയെ വിവാഹം ചെയ്തു. ലണ്ടൻ നഗരത്തിനടുത്തുള്ള ബക്കിൾസ് ബറിയിൽ നിന്നും തേംസ് നദീതീരത്തിലുള്ള ചെൽസിയിൽ താമസമാക്കിയ മൂർ ലണ്ടൻ നഗരത്തിന്റെ ഉപാദ്ധ്യക്ഷൻ, നിയമാദ്ധ്യാപകൻ എന്നീ നിലകളിൽ തിളങ്ങിയ വ്യക്തിത്വമായിരുന്നു. 37- ആം വയസ്സിൽ രാജതന്ത്രജ്ഞനും ( നയതന്ത്രജ്ഞൻ) സ്ഥാനപതിയുമായ (അംബാസിഡർ) മൂർ 43-ആമത്തെ വയസ്സിൽ ഇംഗ്ലണ്ടിന്റെ ധനകാര്യാലയത്തിൽ ഉപാദ്ധ്യക്ഷൻ, ജനസഭയുടെ സ്പീക്കർ, ഓക്സ്ഫോഡ്, കേംബ്രിഡ്ജ് സർവകലശാലയുടെ രക്ഷാധികാരി എന്നീ ഉന്നത പദവികളിൽ നിയമിതനായി. 1529 ൽ 51-ആം വയസ്സിൽ ഇംഗ്ലണ്ടിലെ സമുന്നത പദവിയായ ലോർഡ് ചാൻസലർ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടു.
പ്രഗൽഭനായ നിയമ പണ്‌ഡിതനും എഴുത്തുകാരനും ഹ്യൂമനിസ്റ്റും പ്രസംഗകനുമായ മൂറിന്‌ ആംഗല സാഹിത്യത്തിലും ലത്തീനിലും ഗ്രീക്കിലും അവഗാഹമായ അറിവുണ്ടായിരുന്നു. യൂറോപ്പിലെ പ്രഗൽഭരായ പണ്ഡിതരുമായി അടുത്തു പരിചയമുണ്ടായിരുന്ന അദ്ദേഹം ലോകപ്രശസ്തിയാർജ്ജിച്ച ഡച്ചുകാരനായ ഇറാസ്മൂസിന്റെ സുഹ്രത്താണ്‌. ഹോൾബയിൽ ഏറെനാൾ അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ചിട്ടുണ്ട്. ഷേക്സ്പിയറിനെ ശക്തമായി സ്വാധീനിച്ച റിച്ചാർഡ് മൂന്നാമന്റെ ചരിത്രം ഇംഗ്ലീഷ് ചരിത്ര ഗ്രന്ഥങ്ങളുടെ മുന്നോടിയായി രചിച്ചത് മൂറായിരുന്നു.
16-ആം നൂറ്റാണ്ടിൽ രാഷ്ട്രത്തെക്കുറിച്ച് എഴുതപ്പെട്ട മക്കിയവെല്ലിയുടെ പ്രിൻസ് പോലെ ശ്രദ്ധേയമായ ഗ്രന്ഥമായിരുന്നു തോമസ് മൂറിന്റെ ഉട്ടോപ്പ്യ. സമത്വം, സാഹോദര്യം തുടങ്ങിയ സുവിശേഷമൂല്യങ്ങളിൽ അടിസ്ഥാനമിട്ടതും ജനാധിപത്യക്രമത്തിലുള്ളതുമായ ഒരു ആദർശരാഷ്ട്രത്തെക്കുറിച്ചുള്ള സങ്കൽപ്പമാണ്‌ ഇതിലെ ഇതിവ്രത്തം. നർമ്മബോധമുള്ളവനും നടനും ലഘുനാടകങ്ങളുടെ കർത്താവുമായ തോമസ് മൂറിനാണ്‌ ഇറാസ്മൂസ് തന്റെ പ്രസിദ്ധമായ "മണ്ടത്തരത്തിന്‌ സ്തുതി" എന്ന ഗ്രന്ഥം സമർപ്പിച്ചത്.
മാർപ്പാപ്പയെ ലംഘിച്ചു പ്രവർത്തിക്കുകയും ഇംഗ്ലണ്ടിലെ സഭയുടെ മേധാവിയായി സ്വയം പ്രഖ്യാപിക്കുകയും ചെയ്ത ഹെൻറി എട്ടാമനെതിരെ ശബ്ദമുയർത്തി. ഇതേ തുടർന്ന് 1535 ജൂലൈ ആറിന്‌ രക്തസാക്ഷിത്വം വഹിച്ചു. മനസ്സാക്ഷിക്കൊത്തവിധം ജീവിക്കുകയും സഭാവിരുദ്ധപ്രവർത്തനങ്ങളെ എതിർത്ത് രക്തസാക്ഷിത്യം വഹിച്ചതിന്റെ പേരിലും 1935 മെയിൽ പീയൂസ് പതിനൊന്നാമൻ മാർപ്പാപ്പ തോമസ് മൂറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.



Blog designed by Ignatious Kalayanthani for St. Thomas More Church,Alakode

This blog was designed by IGNATIUS KALAYANTHANI ഇഗ്നേഷ്യസ് കലയന്താനി

Share

Twitter Delicious Facebook Digg Stumbleupon Favorites