പള്ളിയുടെ സ്ലൈഡ് ഷോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആലക്കോട് സെന്റ്‌ തോമസ്‌ മൂർ പള്ളിയുടെ സുവർണജുബിലി സമാപനവും തീരുനാൾ ആഘോഷവും 2015 ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെ .ജൂബിലി -തിരുനാൾ തിരുക്കർമ്മങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
« »

പുതിയ അള്‍ത്താര

St. Thomas More Church, Alakode ( Meenmutty) is a Roman Catholic Church

Friday, January 30, 2015

ആലക്കോട്‌ സെന്റ്‌ തോമസ്‌ മൂര്‍ പള്ളിയില്‍ സുവര്‍ണ്ണ ജൂബിലി സമാപനത്തോട്‌ അനുബന്ധിച്ച്‌ പൊന്തിഫിക്കല്‍ കുര്‍ബാന- ബിഷപ്പ്‌ മാര്‍ ജോര്‍ജ്ജ്‌ മഠത്തിക്കണ്ടത്തില്‍

ആലക്കോട്‌ സെന്റ്‌ തോമസ്‌ മൂര്‍ പള്ളിയില്‍ സുവര്‍ണ്ണ ജൂബിലി സമാപനത്തോട്‌ അനുബന്ധിച്ച്‌ കോതമംഗലം ബിഷപ്പ്‌ മാര്‍ ജോര്‍ജ്ജ്‌ മഠത്തിക്കണ്ടത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാന അര്‍പ്പിച്ചു. ഇടവകയില്‍ നിന്നുള്ള വൈദികരും മുന്‍ വികാരിമാരും സഹകാര്‍മ്മികരായിരുന്നു. ...

Thursday, January 29, 2015

ആലക്കോട് സെന്റ്‌ തോമസ്‌ മൂർ പള്ളിയിൽ സേവനമനുഷ്ടിച്ച വൈദികർ

ആലക്കോട്  സെന്റ്‌ തോമസ്‌ മൂർ  പള്ളിയിൽ  സേവനമനുഷ്ടിച്ച വൈദികർ  ഫാ . സെബാസ്റ്റ്യൻ  ആരോലിച്ചാലിൽ  (2012 മുതൽ ) ഫാ . ജോസ്  പുൽപ്പറമ്പിൽ  (2008-2012) ഫാ . സെബാസ്റ്റ്യൻ കല്ലുങ്കൽ (2007) ഫാ .അബ്രഹാം പുളിക്കൽ (2004-2007)   ഫാ . മാത്യു കരോട്ട് കൊച്ചറക്കൽ( 1999-2004)  ഫാ . മാത്യു പോത്തനാമൂഴി(1996-99)  ഫാ .. ജോണ്‍ കൊടിയമ്മനാൽ(!991-96) ഫാ . മാത്യു  വടക്കേക്കര(!988-91 ) ഫാ . സിറിയക് മണിയാട്ട് (!981-88) ഫാ . ജയിംസ്  വടക്കേൽ(1978-81) ഫാ . മാത്യു തെക്കേക്കര(1976-77) ഫാ . ജോണ്‍ കല്ലറക്കൽ(1970-75 ) ഫാ ജോർജ്  നെടുങ്ങാട്ട്...

Monday, January 26, 2015

ആലക്കോട്‌ സെന്റ്‌ തോമസ്‌ മൂര്‍ പള്ളി- സുവര്‍ണ്ണ ജൂബിലി

ആലക്കോട്‌ സെന്റ്‌ തോമസ്‌ മൂര്‍ പള്ളിയില്‍ സുവര്‍ണ്ണ ജൂബിലി സമാപനവും തിരുനാള്‍ ആഘോഷവും 25 മുതല്‍ ഫെബ്രുവരി 1 വരെ നടക്കുമെന്ന്‌ വികാരി ഫാ. സെബാസ്റ്റ്യന്‍ ആരോലിച്ചാലില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 29 ന്‌ നടക്കുന്ന സുവര്‍ണ്ണ ജൂബിലി സമാപന സമ്മേളനം മാര്‍.ജോര്‍ജ്ജ്‌ പുന്നക്കോട്ടില്‍ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. കോതമംഗലം രൂപതാ അധ്യക്ഷന്‍ മാര്‍. ജോര്‍ജ്ജ്‌ മഠത്തിക്കണ്ടത്തില്‍ അധ്യക്ഷത വഹിക്കും. മന്ത്രി പി ജെ ജോസഫ്‌ ജൂബിലി സന്ദേശം നല്‍കും. ഡോ. റൂബിള്‍ രാജ്‌ മുഖ്യപ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ കാര്‍ഷിക സെമിനാര്‍, കര്‍ഷകശ്രീ അവാര്‍ഡ്‌, മികച്ച കര്‍ഷകരെ ആദരിക്കല്‍, വിവാഹ ജൂബിലി സംഗമം, ഏറ്റവും കൂടുതല്‍ മക്കളുള്ള കുടുംബത്തെ ആദരിക്കല്‍ തുടങ്ങിയവ നടക്കും. സിറിയക്‌ കൂട്ടുങ്കല്‍, ബേബി തോമസ്‌ പകലോമറ്റം, ഷിബു തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ...

Saturday, January 24, 2015

Friday, January 23, 2015

ആലക്കോട് സെന്റ്‌ തോമസ്‌ മൂർ പള്ളിയുടെ സുവർണജുബിലി സമാപനവും തീരുനാൾ ആഘോഷവും 2015 ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെ

ആലക്കോട്  സെന്റ്‌ തോമസ്‌ മൂർ പള്ളിയുടെ സുവർണജുബിലി സമാപനവും  തീരുനാൾ ആഘോഷവും 2015 ജനുവരി 25 മുതൽ ഫെബ്രുവരി ഒന്നുവരെ . ജൂബിലി -തിരുനാൾ തിരുക്കർമ്മങ്ങൾ  ഇതോടൊപ്പം കൊടുത്തിരിക്കുന്നു  ....................................................................... 2015 ജനുവരി 25 ഞായർ വൈകുന്നേരം 4. ന്  ജൂബിലി വിളംബര റാലിയും വിശുദ്ധന്റെ  രൂപ പ്രയാണ സമാപനവും . തുടർന്ന് പാട്ടുകുർബാന , പാച്ചോർ നേർച്ച  ജനുവരി 26  തിങ്കൾ :  രാവിലെ ആറിന്  വി. കുർബാന  വൈകുന്നേരം 3 ന്   കാർഷിക സെമിനാർ , കർഷക ശ്രീ അവാർഡ് , മികച്ച കർഷകരെ ആദരിക്കൽ ( യു പി സ്കൂൾ ഹാളിൽ  ) 27  ചൊവ്വ :   3.30...

Friday, January 16, 2015

വിശുദ്ധ തോമസ് മൂർ

പതിനാറാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിൽ ‍ജീവിച്ചിരുന്ന വിശ്വപ്രശ‌സ്തനായ രാജ്യതന്ത്രജ്ഞനും നിയമജ്ഞനുമാണ്‌ സർ തോമസ് മൂർ.(1478-1535). ലോർഡ് ചാൻസലർ പദവി വഹിച്ചിരുന്ന അദ്ദേഹം ഉട്ടോപ്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവെന്ന നിലയിലും അറിയപ്പെടുന്നു. ഹെൻറി എട്ടാമന്റെ സഭാവിരുദ്ധപ്രവർത്തനങ്ങൾക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ രക്തസാക്ഷിത്യം വരിച്ച തോമസ് മൂറിനെ ആഗോള കത്തോലിക്കാ സഭ വിശുദ്ധനായി വണങ്ങുന്നു. ലണ്ടനിൽ 1477 ലാണ്‌ തോമസ് മൂറിന്റെ ജനനം. കാന്റർബറി ആർച്ച്ബിഷപ്പായിരുന്ന കാർഡിനൽ ജോൺ മോർട്ടന്റെ സംരക്ഷണത്തിൽ വിദ്യാഭ്യാസം നടത്തി. 14- ആം വയസിൽ ഓക്സ്ഫോഡിലെ വിദ്യാർത്ഥിയായി. 22- മത്തെ വയസ്സിൽ നിയമ ബിരുദം നീടി. 26- ആം വയസ്സിൽ നിയമസഭാംഗമായി. 27-ആം വയസ്സിൽ 17 കാരിയായ ജയിൻ...

Page 1 of 111234567Next

Blog designed by Ignatious Kalayanthani for St. Thomas More Church,Alakode

This blog was designed by IGNATIUS KALAYANTHANI ഇഗ്നേഷ്യസ് കലയന്താനി

Share

Twitter Delicious Facebook Digg Stumbleupon Favorites